മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് യുഎസ്

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരമുള്ള തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്-സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.

Update: 2019-12-13 01:19 GMT

വാഷിങ്ടണ്‍: വിവാദപരമായ പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അനുസരിച്ച് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാവണമെന്നും യുഎസ് ആവശ്യപ്പെട്ടു.  പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരമുള്ള തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്-സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നതായും വക്താവ് പറഞ്ഞു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. തിങ്കളാഴ്ച ലോക് സഭയും പാസാക്കിയിരുന്നു. ബില്ലിന് അനുമതി നല്‍കിയ പാര്‍ലമെന്റ് നടപടികള്‍ക്കു പിന്നാലെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രക്ഷോഭം അരങ്ങേറുകയാണ്.




Tags:    

Similar News