ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സജ്ജമല്ലെന്ന് അമേരിക്ക

Update: 2026-03-12 12:51 GMT

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധത്തില്‍ വാഷിംഗ്ടണ്‍ പിന്നോട്ടടിക്കുന്നതായി സൂചന. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന ട്രംപിന്റെ അവകാശവാദം പൊളിയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ യുഎസ് നാവിക സേന സജ്ജമായിട്ടില്ലെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിലാണ് സൈന്യത്തിന്റെ അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റൈറ്റ് പറഞ്ഞു.

''ഇത് ഉടന്‍ സംഭവിക്കും, പക്ഷേ ഇപ്പോള്‍ അതിന് സജ്ജമാകാന്‍ കഴിയില്ല,'' റൈറ്റ് സിഎന്‍ബിസിയില്‍ പറഞ്ഞു. ''ഞങ്ങള്‍ തയ്യാറല്ല. നിലവില്‍ ഞങ്ങളുടെ എല്ലാ സൈനിക ആസ്തികളും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ നശിപ്പിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

മാസാവസാനത്തോടെ നാവികസേനയ്ക്ക് അകമ്പടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് റൈറ്റ് പറഞ്ഞു. ഈ വിഷയം പ്രതിരോധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയിലാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags: