യുഎസ്-ഇസ്രായേല്‍ ആക്രമണം: ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 26 ആരോഗ്യപ്രവര്‍ത്തകര്‍; 118 പേര്‍ക്ക് പരിക്കേറ്റു

Update: 2026-04-12 07:01 GMT

തെഹ്‌റാന്‍: ഫെബ്രുവരി 28ന് തുടങ്ങിയ തുടങ്ങിയ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 26 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 118 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇറാന്റെ അടിയന്തര വിഭാഗം മേധാവി ജാഫര്‍ മിയാദ്ഫര്‍ പറഞ്ഞു.

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയെന്നും 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും 26 പേര്‍ കൊല്ലപ്പെട്ടതായും മിയാദ്ഫര്‍ മെഹര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'രക്ഷാപ്രവര്‍ത്തനങ്ങളില്‍ രംഗത്തുണ്ടായിരുന്ന ഞങ്ങളുടെ 78 സഹപ്രവര്‍ത്തകരില്‍ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

400-ലധികം മെഡിക്കല്‍ യൂനിറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 57 അടിയന്തര കേന്ദ്രങ്ങളും 47 ആംബുലന്‍സുകളും കൂടാതെ രണ്ട് എയര്‍ ആംബുലന്‍സ് ഹെലികോപ്റ്ററുകളും സീ ആംബുലന്‍സും നശിച്ചു. 'ആശുപത്രികളിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ സ്ഥിതി ആശങ്കാജനകമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: