ഇറാഖില്‍ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ആറ് സൈനികരെ യുഎസ് തിരിച്ചറിഞ്ഞു

Update: 2026-03-15 02:55 GMT

വ്യാഴാഴ്ച ഇറാഖില്‍ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ആറ് സൈനികരെ പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞു.

മേജര്‍ ജോണ്‍ എ ക്ലിന്നര്‍(33), ക്യാപ്റ്റന്‍ അരിയാന ജി സാവിനോ(31), ടെക്‌നിക്കല്‍ സര്‍ജന്റ് ആഷ്‌ലി ബി പ്രൂട്ട് (34), ക്യാപ്റ്റന്‍ സേത്ത് ആര്‍ കോവല്‍ (38),ക്യാപ്റ്റന്‍ കര്‍ട്ടിസ് ജെ ആങ്സ്റ്റ് (30), ടെക്‌നിക്കല്‍ സര്‍ജന്റ് ടൈലര്‍ എച്ച് സിമ്മണ്‍സ് (28) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് അറിയിച്ചു.

ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് പേര്‍ ഉള്‍പ്പടെ ഇറാനെതിരായ യുദ്ധത്തില്‍ യുഎസിന്റെ മരണസംഖ്യ 13 ആയെന്നാണ് പെന്റഗണ്‍ പറയുന്നത്. ഏകദേശം 140 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. അതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നും പെന്റഗണ്‍ പറയുന്നു.

എന്നാല്‍, നൂറുകണക്കിന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ യുഎസ് വിമാനം തങ്ങളാണ് വെടിവച്ചിട്ടതെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.

Tags: