പ്രതിവര്‍ഷം 36 ദശലക്ഷം വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടുന്നു; അമേരിക്കന്‍ പട്ടണങ്ങളില്‍ ചൂട് കൂടുമെന്ന് റിപ്പോര്‍ട്ട്

Update: 2021-09-03 05:41 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പട്ടണങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 36 ദശലക്ഷം വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുതായി സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം പ്രതിവര്‍ഷം ശരാശരി 36 ദശലക്ഷം മരങ്ങള്‍ വെട്ടിമാറ്റുന്നാതായാണ് റിപ്പോര്‍ട്ട്. 2009 മുതല്‍ 2014 വരേയുള്ള കണക്കിനേക്കാള്‍ ഒരു ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും പരിസ്ഥിതിയെ ദോശകരമായി ബാധിക്കുന്ന തരത്തില്‍ വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെടുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പട്ടണങ്ങളില്‍ ഓരോ വര്‍ഷവും ചൂട് കൂടി വരികയാണ്. പരിസ്ഥിതി മലിനീകരണവും വ്യാപകമാണ്. വൃക്ഷങ്ങള്‍ വേനല്‍ കാലങ്ങളില്‍ 10 ശതമാനം ചൂട് കുറക്കാന്‍ സഹായകരമാണെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, വ്യാപകമായി വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ ഓരോ വര്‍ഷവും അനിയന്ത്രിതമായി അന്തരീക്ഷ താപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 'പട്ടണങ്ങളില്‍ ചൂട് കൂടി കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയും അനാരോഗ്യകരമായ പരിസ്ഥിതി രൂപപ്പെടുകയും ചെയ്യുന്നു'. യുഎസ് ഫോറസ്റ്റ് സര്‍വീസ് സയന്റിസ്റ്റ് ഡേവിഡ് നോവാക്ക് പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടും ചുഴലിക്കാറ്റ് മൂലവും കീടങ്ങളുടെ ആക്രമണം മൂലവും വൃക്ഷ്ങ്ങള്‍ നശിക്കുന്നുണ്ടെന്ന് നോവാക് കൂട്ടിച്ചേര്‍ത്തു.

Tags: