കല്യാണത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി

അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാവുകയായിരുന്നു.

Update: 2021-07-29 04:32 GMT

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് പിതാവിനെ കൊന്ന് കെട്ടിത്തൂക്കി. മകളും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാവുകയായിരുന്നു.

സാമ്പല്‍ ജില്ലയില്‍ ജൂലൈ 19നാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്.കൃഷിയിടത്തിലേക്ക് പോയ ഹര്‍പാല്‍ സിങിനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ആരും പോലിസില്‍ പരാതി നല്‍കിയിരുന്നില്ല.കുടുംബാംഗങ്ങളും അച്ഛന്‍ തൂങ്ങിമരിച്ചതാണ് എന്നാണ് പോലിസിന് മൊഴി നല്‍കിയത്.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.

ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ പ്രീതിയും കാമുകന്‍ ധര്‍മ്മേന്ദ്രയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലിസ് പറയുന്നു. വിവാഹത്തിന് അച്ഛന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നും ഇതു കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും പോലിസി പറഞ്ഞു.

Tags: