അടിവസ്ത്രം മോഷ്ടിച്ചു; യുപിയില്‍ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു

സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളുടെ സഹപ്രവര്‍ത്തകന്‍ അജയ്ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Update: 2021-02-26 14:14 GMT

കാന്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചെന്നാരോപിച്ച് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ഫാക്ടറി തൊഴിലാളിയായ വിവേക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാളുടെ സഹപ്രവര്‍ത്തകന്‍ അജയ്ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഒരേ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവേക് കൂട്ടുകാരനായ അജയിന്റെ അടിവസ്ത്രം മോഷ്ടിച്ചെടുത്ത് ധരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാഗ്വാദം നിയന്ത്രണം വിട്ടതോടെ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് അജയ് വിവേകിനെ കുത്തുകയായിരുന്നെന്ന് പോലിസ് പറയുന്നു.സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്നും മുങ്ങി. കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ ഉടന്‍ തന്നെ വിവേകിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല.

Tags: