കൊലക്കേസ് പ്രതികള്‍ തോക്കുമായി ജയിലില്‍; കളിമണ്‍ തോക്കെന്ന് സര്‍ക്കാര്‍

വിഡിയോ പ്രചരിച്ചതോടെ പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Update: 2019-06-27 15:14 GMT

ലക്‌നോ: ജയിലില്‍ കഴിയുന്ന തടവുകാര്‍ തോക്കുമായി നില്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഉന്നാവ ജില്ലാ ജയിലിലെ തടവുകാരാണ് തോക്ക് ഉപയോഗിക്കുന്നതായി വിഡിയോയിലുള്ളത്. തോക്കെടുത്തു കൊണ്ട് തടവുകാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സംസാരിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ സുവ്യക്തമാണ്. എന്നാല്‍, തടവുകാര്‍ ഉപയോഗിച്ചത് ഒറിജിനല്‍ താക്കല്ലെന്നും കളിമണ്ണ് കൊണ്ടുണ്ടാക്കിയതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജയിലില്‍ കഴിയുന്നവര്‍ തന്നെയാണ് തോക്കുമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസ് പ്രതികളായ മീററ്റ് സ്വദേശി അമരീഷ്, ലക്‌നോവില്‍ നിന്നുള്ള ഗൗരവ് എന്നിവരാണ് ജയിലില്‍ തോക്ക് ഉപയോഗിച്ചത്.

    ജയിലില്‍ തടവുകാര്‍ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പുറത്ത് നിന്ന് തടവുകാര്‍ക്കായി ഭക്ഷണം എത്തിച്ചിട്ടില്ലെന്നും സാധാരണ ഭക്ഷണമാണ് തടവുകാര്‍ക്ക് നല്‍കുന്നതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. വിഡിയോ പ്രചരിച്ചതോടെ പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.




Tags:    

Similar News