ലണ്ടനില്‍ ട്രക്കില്‍ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍
കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം. ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ലണ്ടന്‍: യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നെത്തിയതെന്ന് കരുതുന്ന കണ്ടെയ്നര്‍ ട്രക്കില്‍നിന്ന് 39 മൃതദേഹങ്ങള്‍ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം. ട്രക്കിന്റെ ഡ്രൈവറെ ലണ്ടന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നാണ് ട്രക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പോലിസ് പറഞ്ഞു.
നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയായ 25കാരനാണ് ട്രക്ക് ഡ്രൈവര്‍.ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരക്കാരന്റേതാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. അഭയാര്‍ഥികളായി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.