പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 500ഓളം പേര്‍ കസ്റ്റഡിയില്‍

Update: 2019-12-13 09:26 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച ഡി എം കെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെ 500ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സെയ്താപേട്ടില്‍ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. നിയമം ന്യൂനപക്ഷ-ശ്രീലങ്കന്‍ തമിഴ് വിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇവരെയെല്ലാം ഒരു വിവാഹ ഓഡിറ്റോറിയത്തിലാണ് തടഞ്ഞുവച്ചിട്ടുള്ളത്. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

    അതേസമയം, ഡിസംബര്‍ 17നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി എംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ച ഭരണകക്ഷിയായ എ ഐഎഡിഎംകെയുടെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരേ ഡി എം കെ വോട്ട് ചെയ്തിരുന്നു.




Tags:    

Similar News