യുഡിഎഫ് വിട്ട് വരുന്നവരെ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയത് സ്വീകരിക്കും: കോടിയേരി

Update: 2020-08-28 04:06 GMT

തിരുവനന്തപുരം: യുഡിഎഫ് വിട്ട് വരുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ചയിലൂടെ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യായിരിക്കും നിലപാട് സ്വീകരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലപ്പടുത്തുകയാണ് ലക്ഷ്യം. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുാനമെടുക്കൂ. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള തീരുമാനങ്ങള്‍ക്ക് എപ്പോഴും എല്‍ഡിഎഫ് പിന്തുണ നല്‍കും. അതേസമയം യുഡിഎഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ കക്ഷിയാവില്ലെന്നും കോടിയേരി പറഞ്ഞു.

    സര്‍ക്കാരിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വിഷയത്തില്‍ ജോസ് കെ മാണി വിഭാഗം സ്വീകരിച്ച നിലപാട് സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. യുഡിഎഫിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിനെതിരേ ജോസ് കെ മാണി വിഭാഗം വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കുന്നതു സംബന്ധിച്ച് ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല. ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കരുതെന്ന വിലപാടാണ് സിപിഐയ്ക്കുള്ളത്.

UDF left parties will be accepted as discussed in the LDF: Kodiyeri


Tags: