പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ ഇന്ന് പത്രിക നല്‍കും

Update: 2023-08-17 04:05 GMT
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ ഇന്ന് പത്രിക നല്‍കും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ പ്രചാരണത്തിന് ചൂടേറുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പാമ്പാടി ഇലക്ഷന്‍ കമ്മിറ്റി ഓഫിസിലെത്തി രാവിലെ 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസിലാണ് പത്രിക സമര്‍പ്പിക്കുക. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ പ്രചാരണം നടത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കുന്നുണ്ട്. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്നലെ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ നിന്ന് ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ടുതവണയും ഉമ്മന്‍ചാണ്ടിയോട് പരാജയപ്പെടുകയായിരുന്നു.

Tags: