യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു; രണ്ട് പുതിയ മന്ത്രിമാര്‍

വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അന്‍വര്‍ ഗര്‍ഗാഷിനെ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ നയതന്ത്ര ഉപദേശകനായി നിയമിച്ചതാണ് പ്രധാന മാറ്റം.

Update: 2021-02-11 06:48 GMT

അബൂദബി: രണ്ട് പുതിയ മന്ത്രിമാരെ നിയമിച്ച് യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. അബൂദബിയില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അന്‍വര്‍ ഗര്‍ഗാഷിനെ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ നയതന്ത്ര ഉപദേശകനായി നിയമിച്ചതാണ് പ്രധാന മാറ്റം. ശൈഖ് ഷക്ബത് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നെഹ്യാന്‍, ഖലീഫ ഷഹീന്‍ അല്‍ മറാര്‍ എന്നിവരെ സഹമന്ത്രിമാരായി നിയമിച്ചു. പ്രസിഡന്റിന്റെ സാംസ്‌കാരിക ഉപദേശകനായി സാകി അന്‍വര്‍ നുസീബിനെയും നിയമിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അറിയിച്ചു.

Tags:    

Similar News