മുത്ത്വലാഖും പൗരത്വ ഭേദഗതിയും രാജ്യസഭയില്‍: പാസായില്ലെങ്കില്‍ അസാധു

Update: 2019-02-13 06:38 GMT
ന്യുഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്ത്വലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. മുത്ത്വലാഖ് ബില്ല് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. നേരത്തേ 11നെതിരേ 245 വോട്ടുകളുടെ പിന്തുണയോടെ ബില്ല് ലോക് സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ജനുവരിയില്‍ പുനരവതരിപ്പിച്ച ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിനായില്ല.പൗരത്വ ഭേദഗതി ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമല്ലാതെ അന്തിമതീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന വാദമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും രാജ്യസഭയില്‍ ഇന്നും പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ട് ബില്ലുകളും അസാധുവായി മാറും.
Tags:    

Similar News