വ്യാജ ചികിത്സ നടത്തി വന്ന രണ്ടു പേര്‍ അറസ്റ്റില്‍

ജൂബിലി ജങ്ഷനടുത്ത് ചികിത്സ നടത്തിയിരുന്ന തച്ചനാട്ടുകര കെട്ടുമ്മല്‍ അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ (61), വെട്ടത്തൂര്‍ വടക്കന്‍ അബ്ദുള്‍ അസീസ് (57) എന്നിവരെയാണ് തിങ്കളാഴ്ച സിഐ ശശീന്ദ്രന്‍ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.

Update: 2020-05-12 10:11 GMT

പെരിന്തല്‍മണ്ണ: അനധികൃതമായി രോഗ ചികില്‍സ രണ്ട് പേര്‍ അറസ്റ്റില്‍. ജൂബിലി ജങ്ഷനടുത്ത് ചികിത്സ നടത്തിയിരുന്ന തച്ചനാട്ടുകര കെട്ടുമ്മല്‍ അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ (61), വെട്ടത്തൂര്‍ വടക്കന്‍ അബ്ദുള്‍ അസീസ് (57) എന്നിവരെയാണ് തിങ്കളാഴ്ച സിഐ ശശീന്ദ്രന്‍ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്. മദ്യപാനം, പുകവലി, കഞ്ചാവ് ഉപയോഗം എന്നിവ ഉപയോഗിക്കുന്നവര്‍ അവരറിയാതെ 15 ദിവസം കൊണ്ട് നിര്‍ത്താമെന്ന് അവകാശപ്പെട്ടാണ് അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ മരുന്ന് നല്‍കിയിരുന്നത്. ലഹരി ഉപയോഗിക്കുന്നയാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കാവുന്ന പൊടിയാണ് വിറ്റിരുന്നത്. ഇതിന്റെ പരസ്യമെഴുതിയ ഇയാളുടെ കാറും പിടിച്ചെടുത്തു. പ്രമേഹത്തിനും ലൈംഗിക പ്രശ്‌നത്തിനും ചികിത്സിച്ചിരുന്ന ഇയാളില്‍ നിന്ന് ഇതിന് ഉപയോഗിക്കുന്ന മരുന്നും പിടിച്ചെടുത്തു. മാനസിക പ്രശ്‌നങ്ങള്‍ക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും പരസ്യം ചെയ്തിരുന്നു 

Tags: