റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും ഭാര്യയും അമ്മയും മരിച്ചു
റഫ്രിജറേറ്ററിലെ വാതകച്ചോര്‍ച്ചയില്‍ നിന്ന് തീപിടിച്ചതാവാം അപകടകാരണമെന്നാണ് നിഗമനം
മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും ഭാര്യയും അമ്മയും മരിച്ചു. സേലയ്യൂര്‍ ഈസ്റ്റ് താമ്പരത്തിലാണ് സംഭവം. തമിഴ് ചാനലായ 'ന്യൂസ് ജെ' റിപോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), മാതാവും റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ രേവതി(59) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് 10ഓടെയാണ് സംഭവം. റഫ്രിജറേറ്ററിലെ വാതകചോര്‍ന്നതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണു പോലിസ് സംശയം. സമീപത്തു നിന്ന് പൊട്ടിത്തെറിച്ച റഫ്രിജറേറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും വീട്ടുകാര്‍ ആരും പുറത്തുവരാത്തതിനാല്‍ അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രസന്നയും ഭാര്യയും ഒരു മുറിയിലും മാതാവ് മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നതെന്നാണ് സംശയിക്കുന്നത്. മുറിയിലെ വീട്ടുപകരണങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയാണുണ്ടായിരുന്നത്. റഫ്രിജറേറ്ററിലെ വാതകച്ചോര്‍ച്ചയില്‍ നിന്ന് തീപിടിച്ചതാവാം അപകടകാരണമെന്നാണ് നിഗമനം.