ഫലസ്തീനികളോട് പുറംതിരിഞ്ഞു നില്‍ക്കില്ലെന്ന് ഉര്‍ദുഗാന്‍

അധിനിവേശം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അര്‍ത്ഥത്തിലും ആങ്കറ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2019-02-04 14:51 GMT

ആങ്കറ: ഫലസ്തീന്‍ ജനതയോട് തുര്‍ക്കി ഒരിക്കലും പുറംതിരിഞ്ഞുനില്‍ക്കില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അധിനിവേശം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അര്‍ത്ഥത്തിലും ആങ്കറ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്താംബൂള്‍ സന്ദര്‍ശിച്ച ഇസ്രായേലി പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗസയിലെ ഇസ്രായേല്‍ അടിച്ചമര്‍ത്തലുകള്‍ക്കും ജൂത രാഷ്ട്ര നിയമത്തിനും തുര്‍ക്കിക്കെതിരെയുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ക്കുമെതിരേ ഇസ്രായേല്‍ നിയമനിര്‍മാണസഭയില്‍ പലസ്തീന്‍ ജനതയെ പ്രതിനിധാനം ചെയ് ശബ്ദിക്കുന്നതില്‍ നെസറ്റ് അംഗങ്ങളോട് ഉര്‍ദുഗാന്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

സെറ്റ് അംഗങ്ങള്‍ക്ക് നന്ദി പറയുന്നു, എര്‍ഡോഗന്‍ ഗ്രൂപ്പിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും. ഇസ്രായേലിനെ ജീത രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ നിയമം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അവഗണിക്കുന്നതാണെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Tags: