തുര്‍ക്കിയില്‍ ഭൂചലനം; 18 മരണം

തലസ്ഥാന നഗരമായ ആങ്കറയില്‍ നിന്ന് 550 കിലോമീര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Update: 2020-01-25 05:21 GMT

ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചനത്തില്‍ 18 മരണം. 553 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ ആങ്കറയില്‍ നിന്ന് 550 കിലോമീര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന 30 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത തണുപ്പ് ആയതിനാല്‍ തെരുവില്‍ തീ കൂട്ടിയാണ് പലരും തണുപ്പില്‍ നിന്നും രക്ഷ നേടിയത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ബെഡ്, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുര്‍ക്കിയില്‍ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1999ല്‍ ഉണ്ടായ ഭൂചലനത്തില്‍ 17,000 പേരാണ് മരിച്ചത്.

Tags:    

Similar News