1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കുമെന്ന് ട്രംപ്

600 സൈനികള്‍ നിലവില്‍ ഗള്‍ഫിലുണ്ടെന്നും 900 സൈനികരെ കൂടി വിന്യസിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

Update: 2019-05-24 18:41 GMT

ഇറാനുമായുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാന്‍ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്.


'പശ്ചിമേഷ്യയിലെ സുരക്ഷയാണ് നാം ആഗ്രഹിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സൈന്യത്തിന്റെ ചെറുസംഘത്തെ ഗള്‍ഫിലേക്ക് അയക്കുന്നു' ജപ്പാന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് പറഞ്ഞു.

600 സൈനികള്‍ നിലവില്‍ ഗള്‍ഫിലുണ്ടെന്നും 900 സൈനികരെ കൂടി വിന്യസിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. അതെ സമയം, ഇറാന്‍ അമേരിക്ക തര്‍ക്കം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും.

Tags:    

Similar News