ഡിവൈഎഫ് ഐ നേതാവ് വിഷ്ണുവിന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കേസിന്റെ വിചാരണ നടത്തിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി 13 പ്രതികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.തുടര്‍ന്ന് 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചിരുന്നു.ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്

Update: 2022-07-12 11:25 GMT

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഡിവൈഎഫ് ഐ നേതാവ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ്പ്രവര്‍ത്തകരായ 13 പ്രതികളെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടു.പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നിലിട്ട് വിഷ്ണുവിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.പിന്നീട് കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

തുടര്‍ന്ന് കേസിന്റെ വിചാരണ നടത്തിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി 13 പ്രതികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.തുടര്‍ന്ന് 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചിരുന്നു.ഇത് ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News