മുത്തലാഖ് ക്രിമിനല്‍ കുറ്റം: വീണ്ടും ഓഡിനന്‍സുമായി കേന്ദ്രം

ഓര്‍ഡിനന്‍സിന് പകരമായ മുത്തലാഖ് നിരോധന ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Update: 2019-01-10 17:28 GMT

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഓര്‍ഡിനന്‍സിന് പകരമായ മുത്തലാഖ് നിരോധന ബില്‍ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയെങ്കിലും ബഹളത്തില്‍ മുങ്ങിയ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. രാജ്യസഭയില്‍ ഒരുവര്‍ഷമായി നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെതന്നെ പുതിയ ബില്‍ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിലു (മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) ള്ള വ്യവസ്ഥകളാണ് നേരത്തെ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലുമുണ്ടായിരുന്നത്. മുസ്്‌ലിം സ്ത്രീകളെ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം ജയില്‍ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. കഴിഞ്ഞ ആഗസ്തിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചത്. ഇതിന് ശേഷമാണ് മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കുന്ന തരത്തില്‍ കേന്ദ്രം നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

Tags:    

Similar News