തൃണമൂല്‍ പ്രവര്‍ത്തകന്‍ റോഡരികില്‍ മരിച്ച നിലയില്‍; ബിജെപിക്കാര്‍ കൊന്നതെന്ന് ആരോപണം

സംഭവം കൊലപാതകമാണെന്നും പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു

Update: 2019-07-02 14:45 GMT

മിഡ്‌നാപൂര്‍: പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ നാരായണ്‍ഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗണേഷ് ഭുനിയ(42)യെയാണ് തിങ്കളാഴ്ച വീടിനു സമീപത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഗണേഷ് ഭുനിയയ്ക്കു ഞായറാഴ്ച രാത്രി അജ്ഞാത ഫോണ്‍ വരികയും ഇതേത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ ശേഷം കാണാതാവുകയുമായിരുന്നു. പിറ്റേന്നാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപസ്ഥലമായ ജാര്‍ഗ്രാമില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം വിശദ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു.



Tags:    

Similar News