തൃക്കരിപ്പൂരിലെ കള്ളവോട്ട്: സിപിഎം പ്രവര്‍ത്തകനെതിരേ കേസെടുത്തു

ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

Update: 2019-05-04 04:18 GMT

തൃക്കരിപ്പൂര്‍: കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തിലാണ് ശ്യാംകുമാര്‍ വോട്ട് ചെയ്തത്.

അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാള്‍ക്കെതിരായ ആരോപണം കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബു അന്വേഷിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. അതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.  

Tags: