കുടിവെള്ളത്തിനായി ജീവന്‍ പണയം വച്ച് നദി മുറിച്ചുകടക്കുന്ന ആദിവാസി സ്ത്രീകള്‍ (വീഡിയോ)

Update: 2022-07-24 13:17 GMT

നാസിക്: കുടിവെള്ളം കൊണ്ടുവരാനായി ജീവന്‍ പണയം വച്ച് കുത്തിയൊലിക്കുന്ന നദി മുറിച്ചു കടക്കുന്ന ആദിവാസി സ്ത്രീകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശേന്ദ്രിപദയിലാണ് സംഭവം.

ആദിവാസി സ്ത്രീകള്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി അഗാധമായ നദി മുറിച്ചുകടന്ന് കുടിവെള്ളം കൊണ്ടുവരുന്നതാണ് വീഡിയോ. ആദിവാസി സ്‌നേഹം സ്വയം അവകാശപ്പെടുന്ന ഭരണകൂടം പ്രദേശ വാസികളുടെ ദുരിതം കണ്ടറിയണമെന്ന് വീഡിയോ പങ്കുവച്ചവര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും സര്‍ക്കാരും പ്രദേശത്ത് ഒരു പാലം നിര്‍മിച്ചു കൊടുക്കാനും കുടിവെള്ള സൗകര്യം എത്തിക്കാനും തയ്യാറാവണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടു.

Tags: