കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി സഹോദരിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു

Update: 2020-09-08 19:02 GMT

ജല്‍പായ്ഗുരി: കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി സഹോദരിമാരില്‍ ഒരാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഇളയ പെണ്‍കുട്ടിയുടെ നില ഗുരുതരം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന 16നും 14നും ഇടയില്‍ പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് സപ്റ്റംബര്‍ നാലിനു വീട്ടില്‍നിന്നു കാണാതായത്. പ്രദേശത്തെ ചില യുവാക്കള്‍ക്കൊപ്പമാണ് വീട്ടില്‍നിന്നു പുറത്തുപോയത്. പതിവുപോലെ അവര്‍ പുറത്തിറങ്ങിയതാണെന്നാണ് ഞങ്ങള്‍ കരുതിയതെന്നും എന്നാല്‍ രണ്ട് ദിവസം കാണാതാവുകയും സപ്തംബര്‍ ആറിനും തിരിച്ചെത്തുകയും ചെയ്തതായി സഹോദരന്‍ പറഞ്ഞു. സുഖമില്ലെന്നു തോന്നിയതിനാല്‍ കുടുംബം ഇവരെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുന്ന് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ്, രണ്ടുപേരും കൂട്ടബലാല്‍സംഗത്തിനിരയായ വിവരം സഹോദരിമാര്‍ പുറത്തുപറഞ്ഞത്. അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നും അവരില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയുമായിരുന്നു. ഇതില്‍ മൂത്ത സഹോദരി തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. ഇളയവളുട നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു. ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

    മൃതദേഹം രാവിലെ ഗ്രാമത്തിലെത്തിച്ചപ്പോള്‍ പോലിസുകാര്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് മറ്റൊരു 16 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായിരുന്നു. മൃതദേഹം ഒരു വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് കണ്ടെടുത്തിരുന്നത്. കേസിലെ പ്രധാന പ്രതികളെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ജില്ലാ പോലിസ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

    പെണ്‍കുട്ടികളുടെ പിതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഖഗേശ്വര്‍ റേ സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജല്‍പായ്ഗുരി കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും ഏഴു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

Tribal Sisters Gang-Raped In Bengal; One Dies By Suicide, Other Fighting For Life: Police





Tags:    

Similar News