വയനാട്ടില്‍ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി

കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.

Update: 2019-03-25 02:36 GMT

വയനാട്: ഇരുളത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയെ കൂടുവെച്ച് പിടികൂടി. ചീയമ്പത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ കുടുങ്ങിയത്. രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒന്നിലാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്റെ തലയ്ക്ക് പരിക്കേറ്റത്.




Tags:    

Similar News