കോട്ടയത്ത് നിന്ന് മൂന്ന് വിദ്യാര്‍ഥികളെ കാണാതായി
കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ എന്നിവരെയാണ് കാണാതായത്.
കോട്ടയം: കാണക്കാരിയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയിരുന്നില്ല.
ഇതിനിടെ, ചേര്‍ത്തലയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.