പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Update: 2024-03-06 14:36 GMT

പിറവം: പേപ്പതിയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു. എഴുപുറം പങ്കപ്പിള്ളി മലയിലാണ് ബുധനാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്. മകെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുകുമാര്‍, സുബ്രതോ, ഗൗര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ അഗ്‌നിശമന സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിറവം പേപ്പതിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ അന്വേഷണത്തിന് മന്ത്രി ശിവന്‍ കുട്ടി ഉത്തരവിട്ടു. എറണാകുളം ജില്ലാ ലേബര്‍ ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല.

Tags: