യുഎസില്‍ വാഹനാപകടം; മൂന്ന് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2024-05-22 08:22 GMT

വാഷിങ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ അമിതവേഗതയിലെത്തിയ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. അല്‍ഫാരെറ്റയിലെ വെസ്റ്റ്‌സൈഡ് പാര്‍ക്ക്‌വേയിലുണ്ടായ വാഹനാപകടത്തിലാണ് ശ്രീയ അവസരള, അന്‍വി ശര്‍മ, ആര്യന്‍ ജോഷി എന്നിവര്‍ മരിച്ചതെന്ന് ലോക്കല്‍ പോലിസ് അറിയിച്ചു. യാത്രക്കാരില്‍ ജോഷി, അവസരള എന്നിവരെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കണ്ടെത്തി. ബാക്കിയുള്ള മൂന്ന് പേരെ ചികില്‍സയ്ക്കായി നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശര്‍മ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് ആല്‍ഫാരെറ്റ പോലിസ് അറിയിച്ചു.

Tags:    

Similar News