'ആ വിമാനങ്ങള്‍ ഇനി പറക്കില്ല'; കാബൂള്‍ വിമാനത്താവളത്തിലെ വിമാനങ്ങള്‍ നശിപ്പിച്ചതായി യുഎസ് ജനറല്‍

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ രണ്ടാഴ്ചത്തെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് യുഎസ് സൈന്യം 'സൈനികരഹിതമാക്കി' അല്ലെങ്കില്‍ ഉപയോഗശൂന്യമാക്കി എന്ന് സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു.

Update: 2021-08-31 04:04 GMT
വാഷിങ്ടണ്‍: യുഎസ് സൈന്യം തിങ്കളാഴ്ച പുറപ്പെടുന്നതിന് മുമ്പ് കാബൂള്‍ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങളും കവചിത വാഹനങ്ങളും ഹൈടെക് റോക്കറ്റ് പ്രതിരോധ സംവിധാനവും പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് ജനറല്‍.

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന 73 വിമാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തെ രണ്ടാഴ്ചത്തെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് യുഎസ് സൈന്യം 'സൈനികരഹിതമാക്കി' അല്ലെങ്കില്‍ ഉപയോഗശൂന്യമാക്കി എന്ന് സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. 'ആ വിമാനം ഇനി പറക്കില്ല ... ആര്‍ക്കും ഒരിക്കലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു. 'അവയില്‍ ഭൂരിഭാഗവും ദൗത്യത്തിനു ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്.

ആഗസ്ത് 14ന് എയര്‍ലിഫ്റ്റ് ആരംഭിച്ചപ്പോള്‍ കാബൂള്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി ഏകദേശം 6,000 സൈനികരെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് വിന്യസിച്ചത്. 70 എംആര്‍എപി കവചിത വാഹനങ്ങള്‍ ഉപേക്ഷിച്ചാണ് ഈ സൈന്യം മടങ്ങിയത്. ഇതിന് ഓരോന്നിനും പത്തുലക്ഷം ഡോളറാണ് വില. മടങ്ങുന്നതിന് മുമ്പ് ഇവയും 27 ഹംവികളും ഉപയോഗ ശൂന്യമാക്കിയതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.വാഹനങ്ങള്‍ 'ഇനി ഒരിക്കലും ആരും ഉപയോഗിക്കില്ല,' മക്കെന്‍സി പറഞ്ഞു.

റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് വിമാനത്താവളത്തെ സംരക്ഷിക്കാന്‍ ഉപയോഗിച്ച സിറാം സംവിധാനം, കൗണ്ടര്‍ റോക്കറ്റ്, പീരങ്കികള്‍, മോര്‍ട്ടാര്‍ എന്നിവയും യുഎസ് ഇവിടെ ഉപേക്ഷിച്ചാണ് രാജ്യംവിട്ടത്.

Tags:    

Similar News