'ഞങ്ങള്‍ വോട്ട് ചെയ്തവര്‍, തിരിഞ്ഞുനോക്കിയില്ല, മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എല്ലാം തന്നു'; രാംനഗറിലെ പ്രളയബാധിതര്‍ പറയുന്നു

Update: 2022-09-10 08:05 GMT

ബംഗളൂരു: ബംഗളൂരു നഗരവും സമീപ പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സഹായ ഹസ്തവുമായി എത്തി സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയം തകര്‍ത്ത രാംനഗറില്‍ സര്‍ക്കാര്‍ അധികൃതര്‍ യാതൊരു സഹായവും എത്തിക്കാതിരുന്നപ്പോളാണ് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളുമായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയത്. തങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരും സര്‍ക്കാര്‍ അധികൃതരും തിരിഞ്ഞു നോക്കിയില്ലെന്ന് രാംനഗര്‍ നിവാസികള്‍ പറയുന്നു.

'ഞങ്ങള്‍ വോട്ട് ചെയ്തവര്‍, ഞങ്ങള്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് കാണാന്‍ പോലും വന്നില്ല, നിങ്ങള്‍ മുസ്‌ലിംകള്‍ ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എല്ലാം തന്നു.' രാംനഗറിലെ വെള്ളപ്പൊക്കബാധിതര്‍ പറയുന്നു.

കുടിലുകളിലും കോളനികളിലുമായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാംനഗറില്‍ സര്‍ക്കാര്‍ സഹായം എത്തിയില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തങ്ങള്‍ വോട്ട് ചെയ്തയച്ചവര്‍ പ്രദേശം സന്ദര്‍ശിച്ചത് പോലുമില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. മുസ് ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് രാംനഗറില്‍ സഹായവുമായി ആദ്യമെത്തിയത്.

Tags:    

Similar News