സിപിഎമ്മില്‍ വ്യത്യസ്ത ചേരികളില്ലവിരുദ്ധ ശക്തികളുടെ ജോലി തെറ്റിദ്ധാരണ സൃഷ്ടിക്കലെന്നും പിണറായി വിജയന്‍

ഇത്തരക്കാരെ വിശ്വസിക്കുന്ന രീതിയില്‍ നിന്ന് ജനങ്ങള്‍ മാറിയെന്നും കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

Update: 2022-04-10 16:05 GMT

കണ്ണൂര്‍: സിപിഎമ്മില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമമെന്ന് പിണറായി വിജയന്‍. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ ജോലി. ഇത്തരക്കാരെ വിശ്വസിക്കുന്ന രീതിയില്‍ നിന്ന് ജനങ്ങള്‍ മാറിയെന്നും കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.

'ഏറെ നിര്‍ണായകമായ പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ വച്ച് നടന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ സഹകരണം തുടക്കം മുതലേയുണ്ടായി. എന്നാല്‍ കമ്യൂണിസ്റ്റ് വിരുദ്ധ വലിയ തോതില്‍ കൊണ്ടുനടക്കുന്ന ചില ശക്തികള്‍ ഇപ്പോഴുമുണ്ട്. അവരെ വിശ്വസിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ മാറി. അവര്‍ക്ക് ശരിയായി കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ആകാവുന്നത്ര തെറ്റിദ്ധാരണ പടര്‍ത്താനാണ് കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തുറ്റ സമ്മേളനമാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് പിണറായി വിജയന്‍ പറഞ്ഞു. നാനാ വിഭാഗങ്ങളിലെ ആളുകളടക്കം എല്ലാവരും അര്‍പ്പണബോധ്യത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചു. ഒപ്പം അതിവിപുലമായ ഐക്യവും സമ്മേളനത്തില്‍ പ്രകടമായി. അതിനിടയിലും എല്ലാക്കാലത്തും എല്‍ഡിഎഫ് വിരുദ്ധ റോള്‍ വഹിക്കണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി.

എന്തോ വ്യത്യസ്ത ചേരികളുണ്ട്, കേരള ലൈന്‍ ഉണ്ട് എന്നൊക്കെയാണ് സിപിഎമ്മിനെതിരായി ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. സിപിഐഎമ്മിനകത്ത് ഇല്ലാത്തത് ഉണ്ടെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News