യുവാവിനെ കുത്തിക്കൊന്ന് മൃതദേഹം പുഴയില്‍ തള്ളി

കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.

Update: 2021-12-03 05:07 GMT

മലപ്പുറം: കുറുവയില്‍ യുവാവിനെ കുത്തിക്കൊന്നു മൃതദേഹം പുഴയില്‍ തള്ളി. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിന് ചെറുപുഴയിലാണ് കുത്തേറ്റു മരിച്ച നിലയില്‍ ജാഫറിന്റെ മൃതദേഹം കണ്ടെത്തിയത്.

മങ്കട പോലിസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News