ഗ്യാന്‍ വാപി മസ്ജിദ്: അന്തിമ വിധി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരണം-എസ് ഡിപിഐ

Update: 2024-02-01 07:16 GMT

ന്യൂഡല്‍ഹി: അന്തിമവിധി വരുന്നതുവരെ ഗ്യാന്‍വാപി മസ്ജിദിന്റെ നിലവിലെ സ്ഥിതി തുടരണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. വാരാണസിയിലെ ജില്ലാ ജഡ്ജി വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറയില്‍ ഹിന്ദുത്വര്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് നിര്‍ദേശിച്ചിരിക്കുന്നുവെന്നത് ആശ്ചര്യകരമാണ്. ഹൈക്കോടതി നല്‍കിയ ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ് ലാം നല്‍കിയ ഹരജി 2024 ഫെബ്രുവരി 8ന് വാദം കേള്‍ക്കാനായി മാറ്റിവച്ചിരിക്കെയാണ് ഈ ഉത്തരവ്. സാമുദായിക സൗഹാര്‍ദത്തിന്റെയും നീതിയുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കോടതികള്‍ അന്തിമതീര്‍പ്പാക്കുന്നതുവരെ ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരത്ത് യാതൊരു മാറ്റവും വരുത്താതെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ആവശ്യപ്പെട്ടു.

Tags:    

Similar News