പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Update: 2022-09-24 07:26 GMT

കൊച്ചി: എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടേയുള്ള 11 പേരെയാണ് കസ്റ്റഡിയില്‍ വിട്ടത്. യാതൊരു തെളിവുമില്ലാത്ത ഗുരുതരമായ ആരോപണങ്ങള്‍ മാത്രമാണ് എന്‍ഐഎ ഉന്നയിച്ചതെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസ്സിന്റെ ആയുധമായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ നേതാക്കള്‍ പറഞ്ഞു.

അറസ്റ്റിലായവരെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതി വളപ്പില്‍ വെച്ച് ഇവര്‍ എന്‍ഐഎക്കും ആര്‍എസ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചു.

Tags: