കൊവിഡ് ചികില്‍സയിലിരിക്കെ മരണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മയ്യിത്ത് ഖബറടക്കി

നാല് ആരോഗ്യപ്രവര്‍ത്തകരും കുട്ടിയുടെ ഒരു ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്

Update: 2020-04-24 13:53 GMT

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ നാലുമാസം പ്രായമായ പെണ്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് ബീച്ചിനടുത്ത കണ്ണംപറമ്പ് ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം. സര്‍ക്കാരിന്റെ കര്‍ശന സുരക്ഷാ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ചുമതലപ്പെട്ട നാല് ആരോഗ്യപ്രവര്‍ത്തകരും കുട്ടിയുടെ ഒരു ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളുടെ കൂടി സമ്മതപ്രകാരമാണ് സംസ്‌കാരം കോഴിക്കോട് നടത്തിയത്. നിപ്പ ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹവും മുമ്പ് സംസ്‌കരിച്ചത് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലായിരുന്നു.




Tags: