പശുക്കളെ കുത്തിയൊഴുകുന്ന നദിയില്‍ തള്ളി കര്‍ഷകര്‍ (വീഡിയോ)

നേരത്തെ രേവയില്‍ ചില കര്‍ഷകര്‍ 100ലധികം പശുക്കളെ കൊക്കയില്‍ തള്ളിയിരുന്നു. അതിനുമുമ്പ് 80ലധികം പശുക്കളെ കനാലില്‍ തള്ളിയിട്ടെങ്കിലും നടപടിയുണ്ടായില്ല.

Update: 2022-08-30 04:19 GMT

ഭോപ്പാല്‍: പശുക്കളെ കുത്തിയൊഴുകുന്ന നദിയില്‍ തള്ളി മധ്യപ്രദേശിലെ കര്‍ഷകര്‍. സത്‌ന ജില്ലയിലെ താന തലയിലെ ഘൂയിസ ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പശുക്കളെ തള്ളുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമച്ച പശുക്കളെ വടി ഉപയോഗിച്ച് അടിച്ച് നദിയിലേക്ക് തന്നെ തള്ളി. ബീഫ് നിരോധനത്തെ തുടര്‍ന്ന് കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുകയാണ്. പശുക്കളെ വാങ്ങിക്കാന്‍ കച്ചവടക്കാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. നേരത്തെ രേവയില്‍ ചില കര്‍ഷകര്‍ 100ലധികം പശുക്കളെ കൊക്കയില്‍ തള്ളിയിരുന്നു. അതിനുമുമ്പ് 80ലധികം പശുക്കളെ കനാലില്‍ തള്ളിയിട്ടെങ്കിലും നടപടിയുണ്ടായില്ല.


Tags: