സംഘപരിവാരത്തിനെതിരായ പ്രചാരണം രാജ്യത്തിനെതിരാണെന്ന് ചിത്രീകരിക്കുന്നു: എസ്ഡിപിഐ

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയുന്നില്ല. അതിനാലാണ് നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളെ നിരോധനത്തിലൂടെ നിശബ്ദമാക്കുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നത്.

Update: 2020-01-19 18:05 GMT

തിരുവനന്തപുരം: സംഘപരിവാരത്തിനെതിരായ പ്രചാരണത്തെ രാജ്യത്തിനെതിരായ പ്രചാരണമായി ചിത്രീകരിക്കുന്നത് ഫാഷിസ്റ്റ് രീതിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാന്‍ ബിജെപി സര്‍ക്കാരിനു കഴിയുന്നില്ല. അതിനാലാണ് നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളെ നിരോധനത്തിലൂടെ നിശബ്ദമാക്കുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ജനകീയ പ്രതിഷേധങ്ങളെയും സമരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമം ഫാഷിസ്റ്റ് രീതിയാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

എസ്ഡിപിഐ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും നിയമസംവിധാനത്തിനും വിധേയമായുള്ള ജനകീയ പ്രതിഷേധങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആ ജനകീയ പ്രതിഷേധങ്ങളെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുകയും അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്ത് എസ്ഡിപിഐ തുടങ്ങിവെച്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മോദി സര്‍ക്കാരിനെതിരേ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ മറികടക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിയാത്തതിനാല്‍ നിരോധനത്തിലൂടെ നിശബ്ദമാക്കാമെന്നു വ്യാമോഹിക്കുകയാണ്. അതിന്റെ ഭഗമാണ് എസ്ഡിപിഐ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനകീയ പ്രതിഷേധങ്ങളെയും സമരങ്ങളെയും ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയിലെ ജനതയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News