ഇസ്രായേല്‍ സൈന്യം വീണ്ടും മസ്ജിദുല്‍ അഖ്‌സയില്‍; സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്

മസ്ജിദില്‍ റെയ്ഡ് നടത്തി നൂറുകണക്കിനു ഫലസ്തീനികളെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം തികയും മുമ്പെയാണ് വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം.

Update: 2022-04-17 12:57 GMT

ജറുസേലം: പ്രഭാത പ്രാര്‍ഥനയ്ക്കായി മുസ്‌ലിംവിശ്വാസികള്‍ ഒത്തുകൂടിയതിനു പിന്നാലെ ഇസ്രായേല്‍ അധിനിവേശ സൈന്യം അല്‍ അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് ഇരച്ചുകയറി. മസ്ജിദില്‍ റെയ്ഡ് നടത്തി നൂറുകണക്കിനു ഫലസ്തീനികളെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം തികയും മുമ്പെയാണ് വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം.

വിശുദ്ധ സ്ഥലത്തേക്കുള്ള ജൂതന്മാരുടെ പതിവ് സന്ദര്‍ശനം സുഗമമാക്കുന്നതിനാണ് ഞായറാഴ്ച അല്‍ അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് പ്രവേശിച്ചതെന്നും ഫലസ്തീനികള്‍ കല്ലുകള്‍ സംഭരിക്കുകയും തടസ്സങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇസ്രായേല്‍ അധികൃതര്‍ അവകാശപ്പെട്ടു.

അതേസമയം, ഇസ്രായേല്‍ സൈന്യം നടത്തിയ അതിക്രമങ്ങളില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഫലസ്തീന്‍ റെഡ് ക്രോസ് പറയുന്നതനുസരിച്ച്, മൂന്ന് പേരെ മര്‍ദ്ദനമേല്‍ക്കുകയോ റബ്ബര്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ ഏല്‍ക്കുകയോ ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തങ്ങളെ തടഞ്ഞെങ്കിലും ബാബ് അല്‍അസ്ബത്തിന് സമീപം പരിക്കേറ്റവരെ സഹായിക്കാന്‍ കഴിഞ്ഞുവെന്ന് സംഘടന പറഞ്ഞു.

സൈറ്റിലേക്ക് ജൂത സന്ദര്‍ശകരുമായി പോയ രണ്ട് ബസുകളുടെ ചില്ലുകള്‍ പലസ്തീനികള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.

Tags:    

Similar News