പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധം, വന്‍ പോലിസ് സുരക്ഷ

Update: 2019-09-25 03:11 GMT
കോട്ടയം: പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് അതിരാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ. സുപ്രിംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തകോടെ എതിര്‍വിഭാഗം തടയുകയായിരുന്നു. ഇതിനുവേണ്ടി യാക്കോബായ വിഭാഗം സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇതേത്തുടര്‍ന്ന് വന്‍ പോലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രവേശനത്തിനു ആവശ്യമായ സംരക്ഷണം പോലിസ് നല്‍കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ള ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മതപരമായ ചടങ്ങുകള്‍ നടത്താന്‍ സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

    സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ, ഓര്‍ത്തഡോക്‌സ് വിഭാഗം നിയപാട് മയപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിലൂടെ പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലിസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിവരമറിഞ്ഞ് ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പള്ളിയില്‍ സംഘടിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് ഉടന്‍ പിരിഞ്ഞുപോവാന്‍ ആര്‍ഡിഒയുടെ നിര്‍ദേശമുണ്ടെന്ന് പോലിസ് മൈക്കിലൂടെ അറിയിച്ചു. എന്നാല്‍, പള്ളിയിലുള്ളവര്‍ പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത് കനത്ത പോലിസ് സുരക്ഷയാണ് ഒരുക്കിയത്. കോടതി ഉത്തരവിനു പിന്നാലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നെങ്കിലും എതിര്‍വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.

    പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ കവാടത്തിനു പുറത്താണ് തടഞ്ഞത്. അതിക്രമം കാട്ടാനോ പൂട്ട് പൊളിച്ച് പള്ളിയില്‍ കയറാനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നാട്ടിലെ നിയമവും നീതിപീഠത്തിന്റെ ഉത്തരവും പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയെ കുറിച്ച് പറയാന്‍ അവകാശമുള്ളൂവെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.ഒന്നര വര്‍ഷം മുമ്പ് തന്നെ മലങ്കര തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാല്‍ ഭരിക്കപ്പെടണമെന്ന് ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പലതവണ ശമിച്ചെങ്കിലും പ്രതിഷേധം കാരണം നടന്നിരുന്നില്ല.



Tags:    

Similar News