അയോധ്യയിലെ ക്ഷേത്ര നിര്‍മാണം മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തത്: ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ

ബാബരി മസ്ജിദ് ആസൂത്രിത നീക്കത്തിലൂടെ തകര്‍ത്തെറിഞ്ഞ് തല്‍സ്ഥാനത്ത് ക്ഷേത്രനിര്‍മാണം നടത്തുന്നത് മതേതര മൂല്യങ്ങള്‍ക്കും മത സൗഹാര്‍ദ്ധത്തിനും നിരക്കുന്നതല്ലെന്നും ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2020-08-04 15:17 GMT

തിരുവനന്തപുരം: അയോധ്യയിലെ ക്ഷേത്ര നിര്‍മാണം മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ. നാലര നൂറ്റാണ്ടു കാലം മുസ്‌ലിംകള്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് പോന്നതും നിയമനാനുസൃതമായ വഖ്ഫ് ഭൂമിയില്‍ നിലനിന്ന് വന്നതുമായ ബാബരി മസ്ജിദ് ആസൂത്രിത നീക്കത്തിലൂടെ തകര്‍ത്തെറിഞ്ഞ് തല്‍സ്ഥാനത്ത് ക്ഷേത്രനിര്‍മാണം നടത്തുന്നത് മതേതര മൂല്യങ്ങള്‍ക്കും മത സൗഹാര്‍ദ്ധത്തിനും നിരക്കുന്നതല്ലെന്നും ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ ഉസ്താദ്, ജനറല്‍ സെക്രട്ടറി അല്‍ ഉസ്താദ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.




Tags:    

Similar News