മലപ്പുറം വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

Update: 2020-03-22 18:46 GMT

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. ഞായറാഴ്ച രാത്രി 10നു ശേഷമാണ് സംഭവം. പോലിസെത്തി ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു. പരിസരവാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടാങ്കര്‍ ലോറി ഡ്രൈവറെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.




Tags: