തമിഴ്‌നാട്ടിലെ റെയ്ഡ് കൊലക്കേസ് അന്വേഷണത്തിലെന്ന് എന്‍ഐഎ; ശ്രീലങ്കയുമായി ബന്ധമില്ല

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഹിന്ദുമുന്നണി നേതാവ് രാമലിംഗ വധക്കേസുമായി ബന്ധപ്പെട്ടാണ് നാല് പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ് നടന്നതെന്ന് എന്‍ഐഎയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ചില വീടുകള്‍ ഉള്‍പ്പെടെ മറ്റു 20ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നതായും എന്‍ഐഎ വെബ്‌സൈറ്റിലുണ്ട്.

Update: 2019-05-02 16:30 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ ചില സംഘടനാ ഓഫിസുകളില്‍ ശ്രീലങ്കന്‍ സ്‌ഫോടനവുമായും ഐഎസുമായും ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ് നടത്തിയെന്ന ചില മലയാളം മാധ്യമങ്ങളുടെ വാര്‍ത്ത നുണയെന്ന് സ്ഥിരീകരണം.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഹിന്ദുമുന്നണി നേതാവ് രാമലിംഗ വധക്കേസുമായി ബന്ധപ്പെട്ടാണ് നാല് പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ് നടന്നതെന്ന് എന്‍ഐഎയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ചില വീടുകള്‍ ഉള്‍പ്പെടെ മറ്റു 20ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നതായും എന്‍ഐഎ വെബ്‌സൈറ്റിലുണ്ട്. കുംഭകോണം, തഞ്ചാവൂര്‍, ട്രിച്ചി, കാരെക്കാള്‍ എന്നിവിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലാണ് പരിശോധന നടന്നതെന്ന് ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാമലിംഗം വധവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവികമായ ഒന്നും റെയ്ഡില്‍ കണ്ടെത്താനായിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

തമിഴ്‌നാട് പോലിസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്ത പോപുലര്‍ ഫ്രണ്ടും സ്ഥിരീകരിച്ചു. റെയ്ഡില്‍ അനിഷ്ടകരമായതൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തെ കേരളത്തിലെ മാധ്യമങ്ങള്‍ ഐഎസുമായും റിയാസ് അബൂബക്കറിന്റെ മൊഴിയുമായും ബന്ധപ്പെടുത്തി നല്‍കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോലിസിന്റെ അന്യായമായ റെയ്ഡില്‍ പ്രതിഷേധിക്കുന്നതിനൊപ്പം തെറ്റിദ്ധാരണജനകമായ വാര്‍ത്ത തിരുത്താന്‍ മലയാള മാധ്യമങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News