സിറിയയ്ക്കു നേരെയും ഇസ്രായേല്‍; ഡമാസ്‌കസ്, അലപ്പോ വിമാനത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം

Update: 2023-10-12 13:26 GMT

ഡമാസ്‌കസ്: ഫലസ്തീനി ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ അയല്‍രാജ്യമായ സിറിയയ്ക്കു നേരെയും ആക്രമണം നടത്തിയതായി റിപോര്‍ട്ട്. സിറഇയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും വിമാനത്താവളങ്ങള്‍ക്കു നേരെയാണ് വ്യാഴാഴ്ച ഇസ്രായേല്‍ സൈന്യം ഒരേസമയം മിസൈല്‍ ആക്രമണം നടത്തിയത്. റണ്‍വേകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് ഹബ്ബുകള്‍ സര്‍വീസ് നിര്‍ത്തിവച്ചതായും സിറിയ അറിയിച്ചു. ഗസയിലെ ഹമാസ് പോരാളികള്‍ക്കെതിരായ ഇസ്രായേലിന്റെ കൂട്ടക്കുരുതിയില്‍നിന്ന്

    ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് സിറിയന്‍ സൈനിക വിഭാഗത്തെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി സന പറഞ്ഞു. അതേസമയം, ഇത്തരം റിപോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നാരോപിച്ചാണ് അലെപ്പോ, ഡമാസ്‌കസ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇതിനുമുമ്പും ഇത്തരത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസയ്ന്‍ അമിര്‍ അബ്ദല്ലാഹിയാന്‍ സിറിയ സന്ദര്‍ശിക്കുന്നതിന് തലേന്നാണ് ആക്രമണം.

Tags:    

Similar News