സ്വപ്‌ന സുരേഷ് മരുമകളല്ല; വ്യാജ പ്രചാരണത്തിനെതിരേ നിയമ നടപടിയെന്ന് തമ്പാനൂര്‍ രവി

Update: 2020-07-07 06:41 GMT

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സംസ്ഥാന ഐടി വകുപ്പിനു കീഴിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സ്വപ്‌നാ സുരേഷ് തന്റെ മരുമകളാണെന്ന വിധത്തിലുള്ള പ്രചരണം വ്യാജമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

    കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




Tags: