സീദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Update: 2020-12-02 03:50 GMT
ന്യൂഡല്‍ഹി: യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹാഥ്റസില്‍ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്താശേഖരണത്തിനായി പോവുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണെന്നും പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും കെയുഡബ്ല്യു ജെ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കസ്റ്റഡിയില്‍ പോലിസ് മര്‍ദ്ദിക്കുകയും മരുന്ന് നിഷേധിക്കുകയും ചെയ്തതായി യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയില്‍ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടിയിരുന്നു, സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കഴിഞ്ഞ അഞ്ചിനാണ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയത്. ഡല്‍ഹിയില്‍ നിന്നു വാഹനത്തില്‍ പോവുന്നതിനിടെ ടോള്‍ പ്ലാസ പോലിസ് കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ കസ്റ്റഡിയിലെടുത്തതിനെതിരേ കെയുഡബ്ല്യുയൊണ് സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഹാഥ്റസിലേക്കുള്ള വഴിമധ്യേ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്‌മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, ഡ്രൈവര്‍ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Siddique Kappan's bail application Supreme Court will hear today

Tags:    

Similar News