മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ഒഴിയാനുള്ള സമയം ഇന്ന് തീരും; കുടുതല്‍ സമയം ആവശ്യപ്പെട്ട് ഉടമകള്‍

നേരത്തെ പുനസ്ഥാപിച്ച് ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതിയും കുടിവെളള വിതരണവും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും.നിലവില്‍ വാടകക്കാര്‍ മാത്രമാണ് ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നത്. ഉടമകള്‍ ആരും ഇതുവരെ ഒഴിഞ്ഞിട്ടില്ല.ചുരുങ്ങിയത് 15 ദിവസം കൂടിയെങ്കിലും ലഭിച്ചാല്‍ മാത്രമെ സാധനങ്ങള്‍ എലാം നീക്ക് ഒഴിയാന്‍ കഴിയുകയുള്ളുവെന്നാണ് ഉടമകള്‍ പറയുന്നത്. ഒരു ലിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഇതിലൂടെ എല്ലാവരുടെയും സാധനങ്ങള്‍ ഒരു മിച്ച് താഴെയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥായാണെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇവര്‍ പറയുന്നു

Update: 2019-10-03 03:46 GMT

കൊച്ചി: സുപ്രിംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതേ സമയം ഇന്ന് ഒഴിയാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഫ്്‌ളാറ്റുടമകള്‍. നേരത്തെ പുനസ്ഥാപിച്ച് ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതിയും കുടിവെളള വിതരണവും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും.നിലവില്‍ വാടകക്കാര്‍ മാത്രമാണ് ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നത്. ഉടമകള്‍ ആരും ഇതുവരെ ഒഴിഞ്ഞിട്ടില്ല.ചുരുങ്ങിയത് 15 ദിവസം കൂടിയെങ്കിലും ലഭിച്ചാല്‍ മാത്രമെ സാധനങ്ങള്‍ എലാം നീക്ക് ഒഴിയാന്‍ കഴിയുകയുള്ളുവെന്നാണ് ഉടമകള്‍ പറയുന്നത്. ഒരു ലിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഇതിലൂടെ എല്ലാവരുടെയും സാധനങ്ങള്‍ ഒരു മിച്ച് താഴെയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥായാണെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇവര്‍ പറയുന്നു.

ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്താനെത്തിയ സബ് കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടത്. അതുവരെ വെള്ളവും വൈദ്യുതിയും അനുവദിക്കണം. വീട്ടു സാധനങ്ങള്‍ താഴെയിറക്കാന്‍ ലിഫ്റ്റ് സൗകര്യം കുറവാണ്. എന്നാല്‍ സമയം നീട്ടില്ലെന്നും ആവശ്യമായ സമയം നല്‍കിയെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഫ്ളാറ്റുകള്‍ പൊളിക്കുന്ന കമ്പനികളുമായി ഏഴിനകം കരാര്‍ ഒപ്പിടും. 11ന് പൊളിക്കല്‍ നടപടി ആരംഭിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും പൊളിക്കല്‍. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപവാസികള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് പരിഹാരമുറപ്പാക്കിയായിരിക്കും കരാര്‍ ഒപ്പുവയ്ക്കുക. പരിസരവാസികള്‍ക്ക് ആശങ്കപ്പെടേണ്ടെന്നും സബ് കലക്ടര്‍ പറഞ്ഞു. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള കര്‍മ പരിപാടിയുമായി മുന്നോട്ട്പോകുമെന്ന് മരട് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.  

Tags:    

Similar News