മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രിംകോടതി അനുമതി; ജാമ്യവ്യവസ്ഥയില്‍ ഇളവ്

Update: 2023-04-17 11:13 GMT

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രിംകോടതി അനുമതി നല്‍കി. മൂന്നു മാസത്തേക്ക് കേരളത്തിലേക്ക് വരാനാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. തനിക്ക് ആയുര്‍വേദ ചികില്‍സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഅ്ദനി സ്ഥിരം കുറ്റവാളിയെന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നുമാണ് കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രിംകോടതിയില്‍ വാദിച്ചത്.

Tags:    

Similar News