സപ്ലൈകോ വില്‍പനശാലകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ ക്രിസ്തുമസ് ഫെയറുകളും ഡിസംബര്‍ 26ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

Update: 2021-12-25 13:41 GMT

തിരുവനന്തപുരം: ക്രിസ്തുമസ് -പുതുവത്‌സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്‍പനശാലകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്‌പെഷ്യല്‍ ക്രിസ്തുമസ് ഫെയറുകളും ഡിസംബര്‍ 26ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

ജനുവരി 5 വരെയാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ ഫെയറുകളില്‍ ലഭിക്കും. കൂടാതെ ഗുണ നിലവാരമുള്ള മറ്റു നോണ്‍ സബ്‌സിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News