സംസ്ഥാന വ്യാപകമായി ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്

Update: 2024-05-23 05:50 GMT

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേസമയമാമ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ജിഎസ്ടി അധികൃതരുടെ നിഗമനം.

Tags:    

Similar News